പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നൈജീരിയ:ഇന്ത്യക്കാരുടെ സുരക്ഷയില്‍ ഉറപ്പ്
നൈജീരിയയിലെ ഇന്ത്യന്‍ വംശജരുടെ സുരക്ഷ കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് ഉറപ്പ് നല്‍കി. പ്രധാ‍നമന്ത്രി മന്‍‌മോഹന്‍ സിംഗും നൈജീരിയന്‍ പ്രസിഡന്‍റുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

നൈജീരിയയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ നൈജീരിയയിലെ വിമതര്‍ തട്ടികൊണ്ടു പോകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിലുള്ള ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയന്‍ പ്രസിഡന്‍റിനെ അറിയിച്ചത്. ഇന്ത്യക്കാരെ തട്ടി കൊണ്ടു പോയ സമയത്ത് അവരുടെ മോചനത്തിന് ആവശ്യമായ എല്ലാ നടപടികളും നൈജീരിയന്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ വിദേശകാര്യ സെക്രട്ടറി നളിന്‍ സൂരി പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍‌പ്പാദിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ കച്ചവടം നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ.

നൈജീരിയയിലെ എണ്ണ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദേശികളെ നൈജീരിയന്‍ വിമതര്‍ തട്ടികൊണ്ടു പോകുക പതിവാണ്. നൈജീരിയയിലെ വിദേശ എണ്ണ കമ്പനികള്‍ രാജ്യം വിട്ടു പോകണമെന്നാണ് വിമതരുടെ ആവശ്യം.
കൂടുതല്‍
കരാര്‍:പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്സ്
123: യുഎസിന് ആശങ്ക
ബലാത്സംഗം:രണ്ട് പേര്‍ അറസ്റ്റില്‍
റിസ്‌വാന്‍:സി.ബി.ഐ അന്വേഷണം വേണമെന്ന്
തെരഞ്ഞെടുപ്പിന് സാധ്യതയില്ല: ലാലു
കോയമ്പത്തൂര്‍:7 പേരെ വെറുതെ വിട്ടു