പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഭീകരവിരുദ്ധചര്‍ച്ചയില്‍ പ്രതീക്ഷ

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തയാഴ്ച നടത്തുന്ന ഭീകര വിരുദ്ധ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലും സമീപ കാലത്തുണ്ടായ ഭീകരാക്രമണങ്ങളെല്ലാം വിഷയമാകും. ഹൈദ്രാബാദ് സ്ഫോടനം,അജ്‌മീര്‍ ദര്‍ഗ്ഗയിലെ ആക്രമണം എന്നിവയെല്ലാം മുഖ്യ അജണ്ഡയില്‍ ഉള്‍പ്പെടുമെന്ന് ദല്‍ഹിയിലെ ഔദ്യോഗിക വൃത്തങ്ങള്‍.

വ്യാഴാഴ്ച രണ്ടു പേരുടെ മരണത്തിനും 17 പേര്‍ക്ക് പരുക്കുണ്ടാക്കിയതുമായ അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനത്തിന്‍റെ പശ്ച്ചത്തലത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ദര്‍ഗ്ഗ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടിലും ഭീകര പ്രവര്‍ത്തനത്തിനെതിരെ ഇരു രാജ്യങ്ങളും തമ്മില്‍ ഒന്നിക്കുന്നതിന്‍റെ ആവശ്യകത വ്യക്തമാക്കിയിരുന്നു.

സൂഫിസത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഹര്‍ക്കത്ത് ഉള്‍ ജഹാദി ഇസ്ലാമി (ഹുജി), ജെയ്‌ഷ് ഇ മൊഹമ്മദ് എന്നീ സംഘടനകളാകാം അജ്മീര്‍ സ്ഫോടനത്തിനു പിന്നെലെന്നാണ് ഇന്‍റലിജന്‍‌സ് വൃത്തങ്ങള്‍ സംശയിക്കുന്നത്. ഹൈദ്രാബാദ് സ്ഫോടനത്തിനു പിന്നിലെയും തലച്ചോറെന്നു കരുതുന്ന ഹ്യൂജി പ്രവര്‍ത്തകന്‍ ഷഹിദ് ബിലാല്‍ തന്നെയാണ് അജ്മീര്‍ സ്ഫോടനത്തിനു പിന്നിലെന്നതാണ് മറ്റൊരു സംശയം.

ന്യൂഡല്‍ഹിയെ പോലെ തന്നെ ഇസ്ലാമാബാദിനും സമീപ കാലത്ത് നടന്ന സ്ഫോടനം സംബന്ധിച്ച ഒരു വിവരവും ഇല്ലെന്നിരിക്കെ ഭീകരവാദത്തിനെതിരെ രണ്ടു രാജ്യങ്ങളും നടത്തുന്ന രണ്ടാം വട്ട ചര്‍ച്ച ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്. ഇക്കാര്യത്തില്‍ വാരാണസിയിലെയും ഹൈദ്രാബാദിലെയും സംഛോദ എക്‍സ്പ്രസിലെയും സ്ഫോടനങ്ങളും ഇന്ത്യ ചര്‍ച്ചയിലെക്ക് ഉയര്‍ത്തും.
കൂടുതല്‍
ഗുജറാത്ത്: തിരക്കില്‍ 12 മരണം
പ്രധാനമന്ത്രി ആഫ്രിക്കയിലേക്ക്
ആമിര്‍ ഖാന്‍റെ സഹോദരനെ കാണാ‍നില്ല
‘കര്‍ഷക ആത്മഹത്യകളില്‍ ആശങ്ക’
പോസ്‌കോ ജീവനക്കാരെ ബന്ദികളാക്കി
123: യുപി‌എ യോഗത്തില്‍ കാരാട്ടും