ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളായ നൈജീരിയയും ദക്ഷിണാഫ്രിക്കയും സന്ദര്‍ശിക്കും. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഞായറാഴ്‌ച പുറപ്പെടും.
ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്. നൈജീരിയയുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനു വേണ്ടിയുള്ള ഉടമ്പടികളില്‍ പ്രധാനമന്ത്രി ഒപ്പുവെക്കും.
1962 ല്‍ നെഹ്‌റുവിനു ശേഷം നൈജീരിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗ്. പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ച് നൈജീരിയന്‍ സര്‍ക്കാരുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും.
ഒക്‍ടോബര്‍ 17 ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കും. ആണവവിതരണ രാഷ്‌ട്രങ്ങളായ ദക്ഷിണാഫ്രിക്ക ബ്രസീല്‍ എന്നീ രാഷ്‌ട്രങ്ങളുമായി ഇന്തോ യു.എസ് ആണവ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി പറഞ്ഞില്ല.
അതേ സമയം അമേരിക്കയുമായിട്ടുള്ള ഇന്ത്യയുടെ സിവിലിയന്‍ കരാറിന് ദക്ഷിണാഫ്രിക്കയും ബ്രസീലും പിന്തുണ നല്‍കിയിട്ടുണ്ട്.
|