പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ജാര്‍ഖണ്ഡ്: ഇന്ന് മാവോയിസ്റ്റ് ബന്ദ്
ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സി.പി.ഐ മാവോയിസ്റ്റുകള്‍ ശനിയാഴ്‌ച സംസ്ഥാന ബന്ദ് നടത്തും.

ബന്ദ് നടത്തുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍‌വേ സ്‌റ്റേഷനുകളിലും റോഡുകളിലും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡിലൂടെ കടന്നു പോകുന്ന ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളായ ലാറ്റേഹര്‍,ഗാര്‍വാ ജില്ലകളില്‍ ഏതു സ്ഥിതി വിശേഷകളെയും നേരിടുവാന്‍ വിധത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതിനിടയില്‍ മാവോയിസ്റ്റ് ശക്തിയുള്ള സ്ഥലങ്ങളായ ദുമാരിയ, ഹാഡിയന്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കൂടുതല്‍
ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ഇന്ന്
ഹൈദരാബാദില്‍ ചാവേര്‍ ഭീഷണി
അധികാര കൈമാറ്റമില്ല: ഗൌഡ
ഇടത് ആശങ്കകള്‍ ദൂരീകരിക്കും
ബിഹാറില്‍ കസ്റ്റഡി മരണം
കരാര്‍: ഇടത് ഉറച്ച നിലപാടില്‍