ബീഹാറില്‍ ബലാത്സംഗ കുറ്റത്തിന് പൊലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്ന പ്രതി വെള്ളിയാഴ്‌ച മരിച്ചു.
അമരേന്ദ്ര കുമാര്‍(20) ആണ് മരിച്ചത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ദുമ്‌ര പൊലീസ് അമരേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മര്‍ദ്ദനം മൂലമാണ് അമരേന്ദ്ര മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഇത് പൊലീസ് നിഷേധിച്ചിട്ടുണ്ട്.
‘വ്യാഴാഴ്‌ച രാത്രിമുതല്‍ അമരേന്ദ്രക്ക് ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്‌ച മരിക്കുകയായിരുന്നു‘, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് അമരേന്ദ്രയെ അറസ്റ്റു ചെയ്തത്.
|