ലണ്ടനിലെ പ്രശസ്തമായ ‘മദേം ടുസോഡ്സ്’ മ്യൂസിയത്തിലെ അധികൃതര്‍ നിരാശയിലാണ്. കാരണം, ബോളിവുഡ് താരം സല്‍മാന്‍റെ മെഴുക് പ്രതിമ സ്ഥാപിക്കാമെന്ന വാഗ്ദാനം താരം സ്വീകരിച്ചില്ല.
പ്രശസ്ത വ്യക്തികളുടെ അതേ വലിപ്പത്തിലുള്ള മെഴുക് പ്രതിമകള്‍ ലണ്ടന്‍ മ്യൂസിയത്തിന്‍റെ ആകര്‍ഷണമാണ്. ഇവിടെ ബോളിവുഡ് വിഭാഗത്തില്‍ ബച്ചന്‍, ഐശ്വര്യ, ഷാരൂഖ് എന്നിവരുടെ പ്രതിമകള്‍ ഉണ്ട്. നാലാമതായി സല്‍മാന്‍റെ പ്രതിമ സ്ഥാപിക്കാം എന്ന വാഗ്ദാനമാണ് സല്‍മാന്‍ വേണ്ടെന്ന് വച്ചത്.
മെഴുക് പ്രതിമ വേണ്ടെന്ന് വയ്ക്കാന്‍ കാരണമെന്തെന്ന് സല്‍മാന്‍ വ്യക്തമാക്കിയിട്ടില്ല എന്ന് സെക്രട്ടറി വികാസ് കപൂര്‍ വ്യക്തമാക്കി. സല്‍മാന്‍റെ മെഴുക് പ്രതിമ 2008 ജനുവരിയില്‍ താരം തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വേട്ടയാടല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ സല്‍മാന്‍ ഇപ്പോള്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഓസ്ട്രിയയിലാണ്. ഈ ആഴ്ച മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|