തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിക്കുമില്ല എന്ന് കേന്ദ്രം. തമിഴ്‌നാട്ടില്‍ രാഷ്‌ട്രപതി ഭരണം നടപ്പാക്കാന്‍ മടിക്കേണ്ടതില്ല എന്ന സുപ്രീം കോടതി നിരീക്ഷണം വന്നതിനു പിന്നാലെയാണ് കേന്ദ്രം തിങ്കളാഴ്ച ഇങ്ങനെ പറഞ്ഞത്.
ഡി.എം.കെ സര്‍ക്കാറിനെ ‘മുറിവേല്‍പ്പി‘ക്കുന്ന യാതൊന്നും തങ്ങള്‍ നടത്തില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് ഡി.എം.കെ സര്‍ക്കാരിനോട് കടപ്പാടുണ്ട്. ഞങ്ങള്‍ തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാരിനെ പ്രത്യക്ഷമായോ പരോക്ഷമായോ ബുദ്ധിമുട്ടിക്കുകയില്ല’, വാര്‍ത്താ വിതരണ മന്ത്രി പി.ആര്‍.ദാസ്‌മുന്‍ഷി പറഞ്ഞു. തമിഴ്നാട് പ്രശ്നം കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. കരുണാനിധി ഡി.എം.കെയുടെ മാത്രമല്ല രാജ്യത്തിന്‍റെ മൊത്തം നേതാവാണ്. അദ്ദേഹത്തിന്‍റെ നിരാഹാരം ഒരിക്കലും കോടതി വിധിയെ ലംഘിക്കുന്നില്ല. ഇത് മഹാത്മഗാന്ധിയുടെ മൂല്യങ്ങളോടുള്ള അഹിംസവാദപരമായ പ്രതികരണമാണ്-മുന്‍ഷി പറഞ്ഞു.
|