മദ്യപിച്ച് വാഹനമോടിച്ച് ഏഴുപേരെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ ഹൈക്കോടതി മൂന്നു വര്‍ഷം കഠിനത്തടവ് വിധിച്ച ബിസിനസുകാരന്‍ അലിസ്റ്റര്‍ പെരേരക്ക് സുപ്രീം കോടതി തിങ്കളാഴ്‌ച ജാമ്യം അനുവദിച്ചു.
കീഴ്‌ക്കോടതി നല്‍കിയ ആറുമാസം തടവായിരുന്നു ഈ മാസം തുടക്കത്തില്‍ ഹൈക്കോടതി മൂന്നുവര്‍ഷം കഠിനത്തടവായി ഉയര്‍ത്തിയത്. അലിസ്റ്റര്‍ പെരേരക്ക് മുംബൈ ഹൈക്കോടതി സെപ്‌റ്റംബര്‍ ഏഴിന് ജാമ്യം നിഷേധിച്ചിരുന്നു
മുംബൈ ഹൈക്കോടതി ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് കീഴടങ്ങിയ പെരേര ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പെരേരയെ ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്
ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുത്ത മുംബൈ പൊലീസിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു
2006 നവംബര്‍ 12 ന് കാര്‍ട്ടര്‍ റോഡില്‍ വെച്ചാണ് സംഭവം നടന്നത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. 14 പേര്‍ക്ക് പരിക്കേറ്റു.
|