പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കാശ്മീര്‍: 2 വിമതരെ കൊന്നു
ഇന്ത്യന്‍ സുരക്ഷാസേനയും വിമത ഗറില്ല പോരാളികളുമായി നടന്ന പോരാട്ടത്തില്‍ രണ്ട് വിമത തീവ്രവാദികളെ സൈന്യം വെടിവച്ച് കൊന്നു. പടിഞ്ഞാറന്‍ കാശ്മീരിലെ തുജാന്‍ പ്രദേശത്തെ മുസ്ലീം പള്ളിയില്‍ ഒളിച്ച തീവ്രവാദികളെ ഞായറാഴ്ചയാണ് സൈന്യം വകവരുത്തിയത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവര്‍ പള്ളിയില്‍ അഭയം തേടിയത്. ശക്തമായ പോരാട്ടമാണ് നടന്നത്, രാത്രി മുഴുവന്‍ വെടിവെപ്പ് തുടര്‍ന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥാന്‍ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷപ്രദേശമായ ഇവിടെ റംസാന്‍ വ്രതാനുഷ്ഠാന സമയത്താണ് ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്.

കാശ്മീരിലെ ഇന്ത്യന്‍ ഭരണം ഇഷ്ട്ടപ്പെടാത്ത വിമത തീവ്രവാദികള്‍ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലുമാണ് ഒളിച്ച് താമസിക്കുന്നത്. 1989 മുതല്‍ നടന്നിട്ടുള്ള ഇന്ത്യാ വിരുദ്ധ ആക്രമണങ്ങളില്‍ 40,000 ത്തിലധകം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യാഗിക കണക്ക്.
കൂടുതല്‍
കരുണാനിധി നിരാഹാരം തുടങ്ങി
കോടതി വിധി ജനങ്ങളുടെ വിജയം: ജയ
നിരാഹാരത്തിന്
ആണവകരാര്‍: സര്‍ക്കാര്‍ പിന്നോട്ടില്ല
സോണിയ ന്യൂയോര്‍ക്കിലേക്ക്
രാമസേതു: ബന്ത് വിലക്കി