പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമസേതു: ബന്ത് വിലക്കി
karunanidhi
FILEFILE
സേതു സമുദ്രം പ്രശ്നത്തില്‍ തിങ്കളാ‍ഴ്ച നടത്താനിരുന്ന തമിഴ് നാട് ബന്ത് സുപ്രീംകോടതി വിലക്കി. ബഞാഹ്വാനം കോടതി അലക്‍ഷ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ബന്തിന് ആഹ്വാനം ചെയ്ത രാഷ്ട്രീയ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീം കോടതി ഉത്തരവായിട്ടുണ്ട്. ബന്ത് നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

കേസില്‍ പുതിയ ഉത്തരവുണ്ടാകുന്നത് വരെ വിധി നിലനില്‍ക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. സേതു സമുദ്രം പദ്ധതി മുന്നോട്ട് കൊണ്ടു പോകാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനാണ് ബന്തിന് ഭരണകക്ഷിയായ ഡി എം കെ ആഹ്വാനം നല്‍കിയത്.

എന്നാല്‍, ബന്ത് തടയനമെന്ന് ആവശ്യാപ്പെട്ട് എ ഐ എഡി എം കെ സുപ്രീം കോടതിയില്‍ ഹര്‍ജി പ്രത്യേകാനുമതി ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന്മേല്‍ അവധി ദിവസമായ ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

സുപ്രീം കോടതി ഉത്തരവിനെതിരെ തിങ്കളാഴ്ച തമിഴ്നാട്ടില്‍ നിരാഹാരസമരം നടത്തുമെന്ന് ഡി എം കെ പ്രഖ്യാപിച്ചു.
കൂടുതല്‍
കര്‍ണ്ണാടക: ബിജെപി മന്ത്രി രാജി വച്ചു
ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഇന്ത്യയിലേക്ക്
എഐഡിഎംകെ സുപ്രീം കോടതിയില്‍
ടെയ്‌ലര്‍ക്കെതിരെ കേസ് അവസാനിപ്പിച്ചു
ഇന്ത്യ പ്രതിഭകളുടെ കേന്ദ്രം
ഗോധ്ര: ടെലഫോണ്‍ വിവരം ആവശ്യപ്പെട്ടു