1984 ലെ സിഖ് കലാപത്തിന്‍റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജഗദീഷ് ടെയ്‌ലര്‍ക്കെതിരെയുള്ള കേസ് സിബിഐ ശനിയാഴ്ച അവസാനിപ്പിച്ചു. ടെയ്‌ലര്‍ക്കെതിരെ സാക്ഷികളെ നിരത്തുന്നതില്‍ സിബിഐ പരാജയപ്പെട്ടത് കൊണ്ടാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കേസിലെ സാക്ഷികളില്‍ പലരും മരിച്ച് പോവുകയും ജീവനോടെയുള്ളവര്‍ സാക്ഷി പറയാന്‍ തയ്യാറാവുകയും ചെയ്യാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സുരേഷ് കുമാര്‍ എന്നയാള്‍ക്കെതിരെ സിബിഐ കുറ്റം ആരോപിച്ചിട്ടുണ്ട്.
|