ബോളിവുഡ് നടന്‍സഞ്ജയ് ദത്തിന് ടാഡ കോടതി വിധിയുടെ പകര്‍പ്പ് ഒക്‍ടോബറില്‍ ലഭിക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകരില്‍ ഒരാള്‍ അറിയിച്ചു. വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതോടെ ജാമ്യകാലാവധി അവസാനിക്കുന്നതിനാല്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും.
‘ഒക്‍ടോബര്‍ 15 ന് ടാഡ കോടതി വിധിയുടെ നല്‍കി തുടങ്ങും. എന്നാല്‍ സഞ്ജയ് ദത്തിന് ഒക്‍ടോബറിലെ ഏതു തീയതിയില്‍ പകര്‍പ്പ് ലഭിക്കുമെന്ന് പറയുവാന്‍ കഴിയില്ല‘ സഞ്ജയ് ദത്തിന്‍റെ അഭിഭാഷകരില്‍ ഒരാളായ ഫര്‍ഹാന ഷാഹ് പറഞ്ഞു.
സെപ്‌റ്റംബര്‍ 27 ന് ദത്തിന്‍റെ അഭിഭാഷകര്‍ക്ക് കോടതി വിധിയുടെ പകര്‍പ്പ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു.
അനധികൃതമായി ആയുധം കൈയില്‍ വെച്ചതിനാണ് സഞ്ജയ് ദത്തിന് ടാഡ കോടതി ആറു വര്‍ഷം കഠിനത്തടവ് വിധിച്ചത്. ദത്ത് ഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ്. ടാഡ കോടതിയുടെ വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതു വരെയാണ് ദത്തിന്‍റെ ജാമ്യ കാലാവധി.
1993 ലെ മുംബൈ സ്‌ഫോടന കേസിലെ 100 പ്രതികളില്‍ 12 പേര്‍ക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു.
|