പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മിഡ്‌ഡേ ശിക്ഷ സ്റ്റേ ചെയ്തു
കോടതിയലക്‍ഷ്യത്തിന് നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാളിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിന് മിഡ് ഡേ പത്രത്തിലെ ജോലിക്കാര്‍ക്കായിരുന്നു ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നത്.

നാലു മാസം തടവും 10000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ഹൈക്കോടതി കോടതി നിരീക്ഷിച്ചിരുന്നു. ഡല്‍ഹിയിലെ ഹൈക്കോടതി ജസ്റ്റിസായിരുന്നപ്പോള്‍ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ വൈ.കെ.സബര്‍വാള്‍ ഉത്തരവിട്ടിരുന്നു. ഇത് കെട്ടിടനിര്‍മ്മാതാവായ അദ്ദേഹത്തിന്‍റെ മകനെ സഹായിക്കുവാനായിരുന്നുവെന്ന് മിഡ് ഡേ പത്രം ലേഖനത്തില്‍ പറഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു.

കാരികേച്ചര്‍ സഹിതം ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
കൂടുതല്‍
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാറ്റിവെച്ചു
സി പി എം യോഗം ഇന്ന്
ദത്തിന്‍റെ ഇടക്കാല ജാമ്യം നീട്ടി
അബു സലിമിനെതിരെ വാറന്‍റ്
ഗോര്‍ഡന്‍ ബ്രൌണ്‍ ഉടന്‍ ഇന്ത്യയില്‍: മുഖര്‍ജി
കുമാരസ്വാമി അധികാരമൊഴിയും