പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ നടത്തുന്ന ഇഫ്‌താര്‍ പാര്‍ട്ടിയില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനി പങ്കെടുക്കില്ല.
കാശ്‌മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍റെനിലപാടില്‍ പ്രതിഷേധിച്ചാണ് ഇഫ്‌താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാത്തതെന്ന് ഗിലാനി പറഞ്ഞു.
‘ഇഫ്‌താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കില്ല. ഇപ്പോള്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് ജമ്മു കാശ്‌മീര്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്‘ -ഗിലാനി പറഞ്ഞു. ലഡാക്കില്‍ നടക്കുവാന്‍ പോകുന്ന ഇന്ത്യ ബ്രിട്ടീഷ് സൈനിക അഭ്യാസം ഇരു രാഷ്‌ട്രങ്ങള്‍ക്കുംഗുണം ചെയ്യുകയില്ല. ജമ്മു കാശ്‌മീര്‍ ഒരു ‘തര്‍ക്ക പ്രദേശ‘മാണെന്ന് കരുതിയാണ് ഇരു രാഷ്‌ട്രങ്ങളും ഇവിടെ സൈനിക അഭ്യാസം നടത്തുന്നത്-ഗിലാനി പറഞ്ഞു.
സിയാച്ചിനിലേക്ക് വിനോദസഞ്ചാരം അനുവദിച്ച ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടിയെ ഗിലാനി വിമര്‍ശിച്ചു. 1947 നു ശേഷം ജമ്മു കാശ്‌മീരില്‍ നിലവില്‍ വന്ന എല്ലാ സര്‍ക്കാരുകളും വഖഫ് വസ്തുവഹകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഗിലാനി പറഞ്ഞു.
|