പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പ്രണയം എതിര്‍ത്ത അമ്മയെ കൊന്നു
പ്രണയബന്ധം എതിര്‍ത്ത അമ്മയെ മകള്‍ കാമുകനുമായി ചേര്‍ന്ന് കൊന്നു. കര്‍ണ്ണാടകയിലെ മൈസൂരിന് സമീപം കോത്തമാരിഹല്ലിയില്‍ ബുധനാഴ്‌ചയാണ് സംഭവം നടന്നത്.

സംഭവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വിദ്യ, കാമുകന്‍ ഗുരുരാജ (17) എന്നിവരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്.

തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അമ്മ സുജാത (40)യെ വിദ്യയും കാമുകന്‍ ഗുരുരാജയും ചേര്‍ന്ന് കൊന്നത്. സംഭവത്തിനു ശേഷം വിദ്യ അമ്മ മരിച്ചുവെന്ന് പറഞ്ഞു കൊണ്ട് വീട്ടിലിരുന്ന് കരഞ്ഞു. സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ ചുരുളഴിഞ്ഞത്.
കൂടുതല്‍
സുനിത അഹമ്മദബാദില്‍
അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
എയര്‍ ഇന്ത്യക്ക് യു.എന്‍.അവാര്‍ഡ്
റിപ്പോര്‍ട്ടര്‍ ആത്മഹത്യ ചെയ്തു
ആന്ധ്രയില്‍ വെള്ളപ്പൊക്കം:36 മരണം
മാപ്പ് പറയാതെ വിശ്രമമില്ല : അദ്വാനി