പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പ്രേംജി ഒന്നാമത്തെ മുസ്ലീം സമ്പന്നന്‍: വാള്‍സ്ട്രീറ്റ്
PTIPTI
ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ രാജാവ് അസിം പ്രേംജി ലോകത്തിലെ സമ്പന്നരായ മുസ്ലീം വ്യവസായ സംരഭകരില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കയിലെ ധനകാര്യ പത്രം, വാള്‍സ്ട്രീറ്റിലാണ് പ്രേംജിയെ ഇങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രേംജി പരമ്പരാഗത മുസ്ലീം വ്യവസായ സംരഭകരുടെ പാതയില്‍ നിന്ന് വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള ആളല്ല. പെട്രോളിയത്തില്‍ നിന്നല്ല പണമുണ്ടാക്കിയത്, വാള്‍സ്ട്രീറ്റില്‍ പ്രേംജിയെ കുറിച്ച് ഉള്ള വിവരണങ്ങള്‍ തുടരുന്നു.

ഇന്ത്യയില്‍ സുലഭമായി ലഭ്യമായ എഞ്ചിനിയറിംഗ് കഴിവുകള്‍ ഉപയോഗിച്ച് കുടുംബ സ്വത്തായ എണ്ണ കമ്പനി വിപ്രോ ലിമിറ്റഡ് എന്ന സാങ്കേതിക വിദ്യാ സ്ഥാപനമാക്കി മാറ്റിയതിനെ വാള്‍സ്ട്രീറ്റ് ലേഖനത്തില്‍ ശ്ലാഘിക്കുന്നു. പുറം ജോലിക്കരാര്‍ രംഗത്തെ ഭീമനായി വിപ്രോ വളര്‍ന്നത് പ്രേംജിക്ക് 17 ബില്യന്‍ ഡോളര്‍ ആസ്തി ഉണ്ടാക്കി കൊടുത്തു.

വാള്‍സ്ട്രീറ്റ് പട്ടികയില്‍ പ്രേംജിക്ക് തൊട്ട് താഴെ റഷ്യന്‍ സ്റ്റീല്‍ രാജാവ് സുലേമാന്‍ കെരിമോവ് (14 ബില്യന്‍) കുവൈറ്റിലെ നാസര്‍ ഖരാഫി (11 ബില്യന്‍), സൌദി അറേബ്യയിലെ മുഹമ്മദ് അമുദി( 8 ബില്യന്‍) തുടങ്ങിയവരാണ്.

‘ഹിന്ദു ഇന്ത്യയില്‍ ഒരു മുസ്ലീം കോടിപതി എങ്ങനെ വളര്‍ന്നു’ എന്ന് അര്‍ത്ഥം വരുന്ന തലക്കെട്ടിലാണ് പ്രേംജിയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ‘ഞങ്ങള്‍ പരസ്പരം ഇന്ത്യക്കാരായാണ് കണക്കാക്കുന്നത്’ എന്നാണ് പ്രേംജി വാള്‍സ്ട്രീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

കൂടുതല്‍
രാമന്‍: തെളിവില്ലെന്ന് കേന്ദ്രം
അപകീര്‍ത്തി: ലൈവ് കുരുക്കില്‍
താജ് ഫേഷ്യല്‍ ചെയ്യാനൊരുങ്ങുന്നു
യു.പി: 6500 പോലീസുകാര്‍ പുറത്ത്
ഇന്ത്യയില്‍ ദശലക്ഷം നേഴ്സുമാരുടെ കുറവ്
കര്‍ണാടക മൊബൈല്‍ നിരോധിക്കുന്നു