ഹൈദരബാദ് ഇരട്ട ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് ബംഗ്ലാദേശി പൌരന്മാരുടെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ടു.
മസ്‌ലുദീന്‍, ഹുസൈന്‍ എന്നിവരുടെ രേഖാചിത്രങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. ഇരട്ട ബോംബ് സ്‌ഫോടനങ്ങളിലും മെക്ക മസ്‌ജിദില്‍ നടന്ന സ്‌ഫോടനങ്ങളിലും മസ്‌ലുദീന് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. ഒരാഴ്‌ച മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശ് പൌരന്‍ റിദ്‌വാന്‍ ഘാസിയുടെ മുറിയില്‍ താമസിച്ചിരുന്ന വ്യക്തിയാണ് മസ്‌ലുദീന്‍.
ഒന്നരമാസമായി ഇദ്ദേഹം ഒളിവിലാണ്. മസ്‌ലുദീന്‍ കഴിഞ്ഞ നാലു വര്‍ഷമായി ഹൈദരബാദില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്നു. 22 കാരനാണ് മസ്‌ലുദീന്‍.
ഹത്യാനഗറിലെ മദ്രസ വിദ്യാര്‍ത്ഥിയാണ് 19 ക്കാരനായ ഹുസൈന്‍. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഘാസിക്ക് ഇരട്ട ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം.
|