പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
യു.പി.എ വിജയിക്കും:സര്‍വേ
ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഐക്യപുരോഗമന സഖ്യം വിജയിക്കുമെന്ന് സര്‍വേ ഫലം.

ഇന്ത്യന്‍ എക്സ്‌പ്രസിനും സി.എന്‍.എന്‍-ഐബി‌എനും വേണ്ടി സെന്‍‌ട്രര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിയാണ് സര്‍വേ നടത്തിയത്. 23 സംസ്ഥാനങ്ങളിലെ 18000 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

ഐക്യപുരോഗമന സഖ്യത്തിന് 267 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലം. 2004ല്‍ ഐക്യപുരോഗമന സഖ്യത്തിന് 267 സീറ്റുകളാണ് ലഭിച്ചിരുന്നത്. ലോക്‍സഭയില്‍ ഭൂരിപക്ഷം ഉറപ്പുവരുത്തുന്നതിന് 272 സീറ്റുകളാണ് വേണ്ടത്.

എന്‍.ഡി.എക്ക് 133 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലം.2004ല്‍ 189 സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിച്ചിരുന്നത്.

ഇടതുപക്ഷത്തിന് 43 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. 2004ല്‍ 60 സീറ്റുകളാണ് ഇടതുപക്ഷത്തിന്ലഭിച്ചിരുന്നത്.

രസകരമായ മറ്റൊരു വസ്തുത സര്‍വേയില്‍ പങ്കെടുത്ത 64% വോട്ടര്‍മാര്‍ക്കും ഇന്തോ യു.എസ് ആണവ കരാറിനെ കുറിച്ചോ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ഐക്യപുരോഗമന തര്‍ക്കത്തെ കുറിച്ചോ അറിയില്ലയെന്നതാണ്
കൂടുതല്‍
ദൃശ്യമാധ്യമം: കണ്ടന്‍റ് കോഡ് വരും
പഞ്ചാബ്:മുന്‍ ഡി.ജി.പി അറസ്റ്റില്‍
നക്സ്‌ലൈറ്റുകളുമായി ചര്‍ച്ച നടത്തും:റെഡ്ഡി
കൂടുതല്‍ മേഖലയില്‍ പുറം‌പണി
മാധ്യമവിചാരണ തടയണം
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം:പ്രതിഭ