പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വീണ്ടും പൊലീസ് ക്രൂരത
യുവാവിനെ മോഷ്‌ടാവെന്ന് ആരോപിച്ച് ബീഹാറില്‍ കഴിഞ്ഞ ആഴ്‌ച പൊലീസ് ബൈക്കില്‍ കെട്ടി വലിച്ചതിന്‍റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് സമാന സ്വഭാവമുള്ള സംഭവം ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തവണ പൊലീസ് മര്‍ദനത്തിന് ഇരയായത് ഒന്‍‌പതു വയസ്സുകാരി പെണ്‍കുട്ടിയാണ്. മര്‍ദനം മൂലം പെണ്‍കുട്ടിയുടെ ശബ്‌ദം നഷ്‌ടപ്പെട്ടു .

ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. മാവുവില്‍ ഒരു പ്രതിയെ അന്വേഷിച്ച് പൊലീസ് അയാളുടെ വീട്ടിലെത്തി . എന്നാല്‍, അയാളെ അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പുറത്തേക്കിറങ്ങിയ പൊലീസ് സംഘത്തിലെ സബ് ഇന്‍‌സപെക്‍ടര്‍ പുറത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കോപത്തോടെ ബൂട്ടിട്ട കാലു കൊണ്ട് ചവിട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റകാരെന്ന് തെളിഞ്ഞവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.
കൂടുതല്‍
അലിസ്റ്ററിന് മൂന്നു വര്‍ഷം തടവ്
നിതാരി: പ്രധാന സാക്ഷി മരിച്ച നിലയില്‍
123 :പാര്‍ലമെന്‍റ് സ്തംഭിച്ചു
ബാലവേലക്കെതിരെ പ്രതിഭപാട്ടീല്‍
93 സ്‌ഫോടനം:ഷഹാവാലിക്ക് ജാമ്യം
കലീമിനെ നാര്‍കോ പരിശോധനക്ക് വിധേയനാക്കി