പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഹരിയാന മുന്‍ മുഖ്യമന്ത്രി അന്തരിച്ചു
ഹരിയാന മുന്‍ മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറുമായ ബന്‍സാരി ദാസ് ഗുപ്ത ബുധനാഴ്‌ച ദില്ലിയില്‍ അന്തരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്നു ഭന്‍സാരി.

ബന്‍സാരിയോടുള്ള ആദര സൂചകമായി ഹരിയാനയില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്‌ത്തി കെട്ടും. എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

രണ്ട് തവണ ബന്‍സാരി ഹരിയാന മുഖ്യമന്ത്രിയായിട്ടുണ്ട്. ആദ്യം അദ്ദേഹം 1975 ഡിസംബര്‍ ഒന്നു മുതല്‍ 1977 ഏപ്രില്‍ 29 വരെ ഭരിച്ചു. പിന്നീട് 1990 മേയ് 23 മുതല്‍ 1990 ജൂലൈ 12 വരെ യും മുഖ്യമന്ത്രിയായിട്ടുണ്ട്.

മാന്‍‌ഗുരു ഗ്രാമത്തില്‍ 1917 നവംബര്‍ അഞ്ചിനായിരുന്നു ബന്‍സാരി ജനിച്ചത്. 1938 ല്‍ അധ:സ്ഥിതരെ അടിമ പണിയില്‍ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം ജിന്‍ഡ് രാജ്യ പ്രജ മണ്ഡല്‍ രൂപീകരിച്ചിരുന്നു.
കൂടുതല്‍
ഹൈദരബാദ്: പ്രതിയെ തിരിച്ചറിഞ്ഞു
സമ്മതിച്ചുള്ള ബന്ധം ബലാത്സംഗമല്ല
ഛത്തീസ്‌ഗഡ്: 12 പൊലീസുകാര്‍ കൊല്ലപ്പെട്ടു
മോണിക്ക ചിത്രം: അന്വേഷണത്തിന്
ആയുധപ്പുര തീ പിടുത്തം ‍:നഷ്‌ടപരിഹാരംനല്‍കും
സല്‍മാന്‍: ജാമ്യ അപേക്ഷ ഇന്ന്