ജോധ്പ്പൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അദ്ദേഹത്തിന്‍റെ സഹോദരിമാരായ അല്‍വീറ,അര്‍പ്പിത എന്നിവര്‍ ചൊവ്വാഴ്‌ച്ച സന്ദര്‍ശിച്ചു. ചൊവ്വാഴ്‌ച രക്ഷാബന്ധന്‍ മഹോത്സവമാതിനാല്‍ രാഖി അണിയിക്കാനായിരുന്നു സന്ദര്‍ശനം.
ഞായറാഴ്‌ച സല്‍മാനെ അദ്ദേഹത്തിന്‍റെ സഹോദരന്മാരും ഗേള്‍ഫ്രണ്ട് കത്രീന കൈഫും സന്ദര്‍ശിച്ചിരുന്നു.ചിങ്കാര മാന്‍വേട്ടക്കേസില്‍ അഞ്ചുവര്‍ഷം തടവു ശിക്ഷ ലഭിച്ച ബോളിവുഡ് താരം സല്‍മാന്‍ഖാന്‍റെ ജാമ്യ അപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കും.
സല്‍മാന്‍ഖാനെ രാജസ്ഥാന്‍ പൊലീസ് ഓഗസ്റ്റ് 25 ന് അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ കീഴടങ്ങാനായി ജോധ്‌പ്പൂരിലേക്ക് അഭിഭാഷകനോടൊപ്പം എത്തിയ സല്‍മാനെ ജോധ്‌പ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
|