അനധികൃതമായി ആയുധം കൈവശം വെച്ചതിന് ടാഡ കോടതി ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് വിധിയുടെ പകര്‍പ്പ് സെപ്‌റ്റംബര്‍ 27 ന് ലഭിക്കും. ടാഡ കോടതി തിങ്കളാഴ്‌ചയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
വിധിയുടെ പകര്‍പ്പ് സെപ്‌റ്റംബര്‍ 27 നേ ലഭിക്കുമെന്നതു കൊണ്ട് ദത്തിന് ഒരു മാസം പുറത്ത് കഴിയാം. ടാഡ കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ കീഴടങ്ങണമെന്ന് നിര്‍ദേശിച്ചാണ് സുപ്രീം കോടതി 48 കാരനായ ദത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ദത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച ദത്ത് മോചിതനാവുകയും ചെയ്തു.
അനധികൃതമായി ആയുധം കൈവശം വച്ച കുറ്റത്തിന് പ്രത്യേക ടാഡ കോടതി ദത്തിന് ആറ് വര്‍ഷം കഠിന തടവാണ് വിധിച്ചത്.
ഇതേ കേസില്‍ 1994 ല്‍ അറസ്റ്റിലായ ദത്ത് 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
1993 മുംബൈ സ്ഫോടന സമയത്ത് ദത്ത് ആയുധം കൈവശം വച്ചിരുന്നു എങ്കിലും സ്ഫോടനത്തില്‍ പങ്കാളി അല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
|