പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സേനാവാഹനം അപകടത്തില്‍ പെട്ടു
പശ്ചിമബംഗാളില്‍ കരസേനയുടെ വാ‍ഹനം ടെസ്‌റ്റ നദിയില്‍ മറിഞ്ഞ് എട്ടു പേരെ കാണാതായി. ബിനാങ്കുരിയില്‍ നിന്ന് ബെന്‍‌ഡുഗാഡുബിയിലേക്ക് പോകുകയായിരുന്നു വാഹനം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ മൂലം നദി കര കവിഞ്ഞ് ഒഴുകുകയാണ്.

റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്,പൊലീസ്, ഒരു പ്രാദേശിക എന്‍.ജി.ഒ എന്നിവര്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്.

പ്രളയക്കെടുതി അനുഭവിക്കുന്ന പശ്ചിമബംഗാളില്‍ കരസേനയും വ്യോമസേനയും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിവരികയാണ്. കിഴക്കന്‍,പശ്ചിമ ബംഗാളിലെ 10 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
കൂടുതല്‍
സോറനെ കുറ്റവിമുക്തനാക്കി
ബഹളം:പാര്‍ലമെന്‍റ് നിറുത്തിവെച്ചു
കാശ്‌മീര്‍:നുഴഞ്ഞു കയറ്റക്കാരെ അറസ്റ്റുചെയ്തു
വാജ്‌പേയി ആശുപത്രി വിട്ടു
ഏബ് വിശാല ഏഷ്യക്ക്
ദത്ത് ബുധനാഴ്‌ച മോചിതനാവും