ഇന്തോ യു.എസ് ആണവ കരാറിനെ എതിര്‍ക്കുന്നവര്‍ നിലാവത്തെ കോഴിയെ പോലെ വെകിളി പിടിച്ചു നടക്കുന്നവരാണെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ റൊണന്‍ സെനിന്‍റെ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച് എന്‍.ഡി.എയും,മൂന്നാം മുന്നണിയും പാര്‍ലമെന്‍റില്‍ ബഹളം വെച്ചു. ഇതിനെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഉച്ചവരെ നിറുത്തിവെച്ചു.
വിവാദ പ്രസ്താവന നടത്തിയ സെനിന്‍റെ രാജി ഇടതുപക്ഷവും ബി.ജെ.പിയും ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് പി.കെ.മല്‍ഹോത്ര സോമനാഥ് ചാറ്റര്‍ജിയോട് സെനിനോട് പാര്‍ലമെന്‍റില്‍ ഹാജരാകാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചത് മാധ്യമപ്രവര്‍ത്തകരെയാണെന്നാണ് സെന്‍ പറയുന്നത്. സെനിന്‍റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഇരു സഭകളിലും ചൊവ്വാഴ്ച്ച പ്രസ്താന നടത്തിയിരുന്നു.
|