രണ്ട് പാക്കിസ്ഥാനി പൌരന്‍മാരെ ജമ്മു കാശ്‌മീരില്‍ അതിര്‍ത്തി സംരക്ഷണ സേന അറസ്റ്റു ചെയ്തു. കാരത്തോണ പ്രദേശത്തുള്ള അന്താരാഷ്‌ട്ര അതിര്‍ത്തി ഭേദിച്ചാണ് ഇവര്‍ ജമ്മു കാശ്‌മീരിലെത്തിയത്. ചൊവ്വാഴ്‌ച രാത്രിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
അതിര്‍ത്തി രക്ഷ സേനയുടെ ഇരുപത്തിഒമ്പതാം ബെറ്റാലിയനാണ് ഇവരെ അറസ്റ്റു ചെയ്തത്. അലി അക്‍ബര്‍ (17),ഷെസാദ്(18) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
എന്നാല്‍, അബദ്ധത്തിലാണ് അന്താരാഷ്‌ട്ര അതിര്‍ത്തി ഭേദിച്ചതെന്നാണ് ഇവര്‍ പറയുന്നത്.അഞ്ചു രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരെ പൊലീസിന് കൈമാറിയിട്ടുണ്ട്.
|