മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി ബുധനാഴ്‌ച ആശുപത്രി വിടുമെന്ന് സൂചന. ഛര്‍ദ്ദി മൂലം വാജ്‌പേയിയെ ചൊവ്വാഴ്‌ച രാവിലെയായിരുന്നു എഐഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാജ്‌പേയിയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ വാജ്‌പേയിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചിരുന്നത്.
വാജ്‌പേയി 1996 ലാണ് ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായത്. പക്ഷെ 13 ദിവസങ്ങള്‍ക്കു ശേഷം രാജിവെക്കേണ്ടി വന്നു. പിന്നീട് 1998 മേയ് 19 മുതല്‍ 2004 വരെ വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായി. 2005 ഡിസംബറില്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിച്ചു.
വാജ്‌പേയിക്ക് 83 വയസ്സുണ്ട്.
|