പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ദത്ത് ബുധനാഴ്‌ച മോചിതനാവും
സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച സഞ്ജയ് ദത്ത് ബുധനാഴ്‌ച്ച യേരവാഡ ജയിലില്‍ നിന്ന് മോചിതനാവും

ബുധനാഴ്‌ച രാവിലെ യേരവാഡ ജയില്‍ അധികൃതര്‍ക്ക് മുമ്പില്‍ ദത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള രേഖ ഹാജരാക്കുമെന്ന് ദത്തിന്‍റെ അഭിഭാഷകന്‍ സതീഷ് മനീഷിണ്ടെ പറഞ്ഞു. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരകേസില്‍ ടാഡ കോടതി ശിക്ഷ വിധിച്ച സഞ്ജയ് ദത്ത് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് തിങ്കളാഴ്‌ച സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

ടാഡ കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയാല്‍ ദത്ത് ജയിലിലേക്ക് മടങ്ങണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. എന്നാല്‍ വിധിയുടെ പകര്‍പ്പ് ദത്തിന് ലഭിക്കാന്‍ ഒരു മാസം നീളുമെന്നാണ് സൂചന. 6000 പേജു വരുന്നതാണ് വിധിയുടെ പകര്‍പ്പ്. ഓരോ പ്രതിക്കും വിധിയുടെ പകര്‍പ്പ് നല്‍കുന്നതിന് ടാഡ കോടതി ജഡ്‌ജി ദിവസം നിശ്ചയിച്ചിട്ടുണ്ട്.
കൂടുതല്‍
അഡ്‌നാന്‍ വധം: 3 പേര്‍ റിമാണ്ടില്‍
വിവാഹത്തിന് പൊള്ളുന്ന ചെലവ്
കോണ്‍‌ഗ്രസ് സാമാജികന്‍ ബി.ജെ.പിയില്‍
വംശീയ ആക്രമണത്തിനെതിരെ ഇന്ത്യ
സി പി എം സുപ്രധാന യോഗത്തിന്
ബി.ജെ.പി ചടങ്ങില്‍ കോണ്‍ഗ്രസ് സാമാജികരും