പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അഡ്‌നാന്‍ വധം: 3 പേര്‍ റിമാണ്ടില്‍
മുംബൈയില്‍ 16 വയസ്സുകാരനായ അഡ്‌നാനെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ കോടതി ഓഗസ്റ്റ് 28 വരെ റിമാണ്ടില്‍ വെയ്ക്കാന്‍ ഉത്തരവിട്ടു. ഇതില്‍ സുജിത് നായരെന്ന വ്യക്തി മലയാളിയാണ്. മറ്റൊരു പ്രതിയായ ഖിമേഷ് അംബാവട്ടിനെ (17) ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

പത്രാവാലയെന്ന ബിസിനസുകാരന്‍റെ മകനായ അഡ്നാനെ ശനിയാഴ്‌ചയാണ് മൂവരും ചേര്‍ന്ന് തട്ടി കൊണ്ടു പോയത് ഇദ്ദേഹത്തിന്‍റെ മാതാപിതാക്കളോട് രണ്ടു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഞായറാഴ്‌ച വൈകീട്ട് പാം ബീച്ചില്‍ അഡ്‌നാനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്‌ച രാത്രിയാണ് അഡ്‌നന്‍ ഓഷിവാരയിലെ വീട്ടില്‍ നിന്ന് മലാഡിലേക്കു പോയത്. അന്ന് രാത്രി 11 ന് അഡ്‌നാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. മലാഡിലെ ഗെയിം സെന്‍ററില്‍ കൂട്ടുകാരോടൊപ്പം താന്‍ ഉണ്ടെന്നും ഞായറാഴ്‌ച മാത്രമേ വീട്ടിലെത്തൂവെന്നും ഫോണില്‍ പറഞ്ഞിരുന്നു.
കൂടുതല്‍
വിവാഹം ചെലവേറിയ ബിസിനസ്
കോണ്‍‌ഗ്രസ് സാമാജികന്‍ ബി.ജെ.പിയില്‍
വംശീയ ആക്രമണത്തിനെതിരെ ഇന്ത്യ
സി പി എം സുപ്രധാന യോഗത്തിന്
ബി.ജെ.പി ചടങ്ങില്‍ കോണ്‍ഗ്രസ് സാമാജികരും
രാമേശ്വര്‍ കര്‍ണാടക ഗവര്‍ണര്‍