ഇന്ത്യക്കാര്‍ വിവാഹങ്ങള്‍ക്കായി ഒരു വര്‍ഷം ചെലവിടുന്നത് 1, 25000 കോടി രൂപയാണെന്ന് ഔദ്യോഗിക കണക്ക്. വിവാഹ മാമാങ്കങ്ങള്‍ നടത്തി കൊടുക്കുന്നതിനായുള്ള ഇവന്‍റ് മാനേജ്‌മെന്‍റ് സംഘങ്ങള്‍ രാജ്യത്ത് സജീവമാണ്. ഇപ്പോള്‍ ഇന്ത്യന്‍ വിവാഹങ്ങള്‍ വിദേശത്തു നടത്തുന്നതാണ് ഈ മേഖലയിലെ പുതിയ പരിഷ്‌കാരം. വരനും വധുവും ഉള്‍പ്പെടെ 250 നും 300 നും ഇടയിലുള്ള സംഘം നേരെ മലേഷ്യയിലേക്കോ സിംഗപ്പൂരിലേക്കോ വിമാനമാര്‍ഗം പറന്ന് വിവാഹം നടത്തുന്നു.
സിനിമാ സെറ്റുകളെ വെല്ലുന്ന പന്തലുകളാണ് ഇപ്പോള്‍ വിവാഹങ്ങള്‍ക്ക് ഒരുക്കുന്നത്. വധുവിന്‍റെയും വരന്‍റെയും വസ്ത്രങ്ങള്‍ ഒരുക്കാന്‍ പ്രമുഖ ഡിസൈനര്‍മാര്‍ പാകിസ്ഥാനില്‍ നിന്നുപോലും എത്തുന്നു.
രംഗം കൊഴുപ്പിക്കാന്‍ ബോളിവുഡിലെ പാട്ടുകാരും എത്തുന്നു. ഉരുക്കു വ്യവസായി മിത്തലും സഹാറ ഗ്രൂപ്പിന്‍റെ ഉടമയും വിവാഹ ആര്‍ഭാടങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കി.
|