ഗുജറാത്തിലെ ഒരു കോണ്‍ഗ്രസ് സാമാജികന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
സൂററ്റില്‍ നിന്നുള്ള സാമാജികനായ മനീഷ് ഗിലറ്റ്‌വാലയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മോഡിയുടെ സാന്നിധ്യത്തിലായിരുന്നു ഗിലറ്റ്‌വാലയുടെ പാര്‍ട്ടി പ്രവേശനം.
ചൊവ്വാഴ്‌ച മോഡി പങ്കെടുത്ത ചടങ്ങില്‍ ഗിലറ്റ്‌വാല ഉള്‍പ്പടെ മൂന്ന് സാമാജികര്‍ പങ്കെടുത്തിരുന്നു.ശങ്കര്‍ഭായ് വര്‍ലി, ഭാഗുഭായ് വിമല്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത മറ്റു സാമാജികര്‍. ഗിലറ്റ്‌വാല ഇതിനു മുമ്പ് മോഡിക്കൊപ്പം പൊതു ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ബി.ജെ.പിയില്‍ ചേരുമെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കൂടുതല്‍ കോണ്‍ഗ്രസ് സാമാജികര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നിമ ആചാര്യ വൈകാതെ ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന.
|