പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വംശീയ ആക്രമണത്തിനെതിരെ ഇന്ത്യ
ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നിയന്ത്രിക്കണമെന്ന് ഇന്ത്യ ജര്‍മ്മന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച എട്ട് ഇന്ത്യന്‍ വംശജര്‍ക്ക് ജര്‍മ്മനിയില്‍ നേരിട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്.

സാക്സണിയിലെ മൂഗലനിലെ ഒരു മേളയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യക്കാര്‍ക്കാണ് വംശീയ ആക്രമണങ്ങളെ നേരിടേണ്ടി വന്നത്. ഇവരെ വംശീയമായി അധിക്ഷേപിച്ചു കൊണ്ട് 50 അംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണത്തെ തുടര്‍ന്ന് സമീപ സ്ഥലത്തേക്ക് ഇന്ത്യക്കാര്‍ രക്ഷതേടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് കുപ്പികള്‍ ഉപയോഗിച്ച് എറിയുകയായിരുന്നു.

സംഭവം ജര്‍മ്മന്‍ അധികൃതരെ അറിയിച്ചു കഴിഞ്ഞതായും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കരുതല്‍ നടപടികള്‍ എടുക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് നവ്‌തേജ് സരണ്‍ വെളിപ്പെടുത്തി.
കൂടുതല്‍
സി പി എം സുപ്രധാന യോഗത്തിന്
ബി.ജെ.പി ചടങ്ങില്‍ കോണ്‍ഗ്രസ് സാമാജികരും
രാമേശ്വര്‍ കര്‍ണാടക ഗവര്‍ണര്‍
ഐ‌എ‌ഇ‌എ: സിപി‌എം അനുമതി
കാലനായത് ഓര്‍ക്കുട്ട് സൌഹൃദം!
തടവ്: 8 ലക്ഷം നഷ്‌ടപരിഹാരം