പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സി പി എം സുപ്രധാന യോഗത്തിന്
FILEFILE
ആണവ സഹകരണ കരാറില്‍ യു പി എ സര്‍ക്കാരുമായി കടുത്ത അഭിപ്രായ വ്യത്യാസം നില നില്‍ക്കെ സി പി എം കേന്ദ്ര സമിതി യോഗം ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുന്നു. യോഗത്തില്‍ സര്‍ക്കാരിനോട് സ്വീകരിക്കേണ്ട നിലപാട് വ്യക്തമാവുമെന്നാണ് സൂചന.

നേരത്തെ സി പി എം പോളിറ്റ് ബ്യൂറോ ആണവ സഹകരണ കരാര്‍ സ്വീകരിക്കേണ്ട എന്ന നിലപാട് എടുത്തിരുന്നു. സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പാര്‍ട്ടി പിന്തുണയുടെ കാര്യത്തില്‍ കടുത്ത നിലാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

ആണവ സഹകരണ കരാറിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതി അന്താരാഷ്ട്ര ആണവ ഏജന്‍സിയും ആണവ വിതരണ രാജ്യങ്ങളുമായി ഉള്ള ചര്‍ച്ചയെന്നാണ് ഇടത് കക്ഷികളുടെ കൂട്ടായ തിരുമാനം. എന്നാല്‍, ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെ അന്താരാഷ്ട്ര ആണവ ഏജസിയുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കികഴിഞ്ഞു.

പിന്തുണ സംബന്ധിച്ച് സിപി‌എമ്മില്‍ വ്യത്യസ്ത അഭിപ്രായമാണ് നില നില്‍ക്കുന്നതെന്ന് സൂചനയുണ്ട്. സര്‍ക്കാരിന് പിന്തുണ പിന്‍‌വലിക്കുന്നതിനെക്കാള്‍ നല്ലത് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുന്നതാണെന്ന് സി പി എമ്മിന്‍റെ മുതിര്‍ന്ന നേതാവ് ജ്യോതിബസു അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, പിന്തുണ പിന്‍‌വലിക്കുകയല്ലാതെ പ്രശ്നത്തില്‍ മറ്റ് വഴികളില്ല എന്നാണ് പോളിറ്റ് ബ്യൂറോ അംഗമായ എം കെ പാണ്ഡെ അഭിപ്രായപ്പെട്ടത്.

ബുധനാഴ്ച ചേരുന്ന 85 അംഗ കേന്ദ്ര സമിതിയില്‍ ആണവ കരാര്‍ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാവുമെന്നാണ് കരുതുന്നത്.
കൂടുതല്‍
ബി.ജെ.പി ചടങ്ങില്‍ കോണ്‍ഗ്രസ് സാമാജികരും
രാമേശ്വര്‍ കര്‍ണാടക ഗവര്‍ണര്‍
ഐ‌എ‌ഇ‌എ: സിപി‌എം അനുമതി
കാലനായത് ഓര്‍ക്കുട്ട് സൌഹൃദം!
തടവ്: 8 ലക്ഷം നഷ്‌ടപരിഹാരം
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കില്ല:അദ്വാനി