പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
തെരഞ്ഞെടുപ്പിന് തയാറാകണം
ഇന്തോ യു.എസ് ആണവ കരാര്‍ പ്രശ്‌നത്തില്‍ ഇടത് - കോണ്‍ഗ്രസ് ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ബി.ജെ.പി നേതാവ് വെങ്കയനായിഡു അണികളോട് ആഹ്വാനം ചെയ്തു.

ബൂത്തുകള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തും ഏതു സമയത്തും സംഭവിക്കാം.ഐക്യപുരോഗമന സഖ്യ സര്‍ക്കാര്‍ തല്ലുകൂടി പിരിഞ്ഞേക്കാം. ചില്ലപ്പോള്‍ സര്‍ക്കാര്‍ തൂങ്ങി നിന്നേക്കാം. 2009 ലെ തെരഞ്ഞെടുപ്പിനെ ലക്‍ഷ്യമാക്കിയാണ് ബി.ജെ.പി തയ്യാറെടുക്കുന്നെങ്കിലും ചിലപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നേക്കാം- നായിഡു പറഞ്ഞു.

വളരെ മോശമായ പ്രകടനമാണ് ഐക്യപുരോഗമന സഖ്യ സര്‍ക്കാര്‍ നടത്തുന്നത്. വിലക്കയറ്റം, ഭീകരവാദം എന്നിവ മൂലം ജനജീവിതം ദു:സഹമായിരിക്കുകയാണ്-നായിഡു കൂട്ടിച്ചേര്‍ത്തു
കൂടുതല്‍
ഒത്തുതീര്‍പ്പിന് ശ്രമം
ക്വത്‌‌റോച്ചി:ഭരദ്വാജ് മൌനത്തില്‍
തസ്ലീമയുടെ വിസയുടെ കാലാവധി നീട്ടി
കേന്ദ്ര കമ്മറ്റി ആവശ്യമെങ്കില്‍ ചേരും
ബാബ്‌റി മസ്‌ജിദ് തകര്‍ക്കല്‍:വാദം മാറ്റി
മണിപ്പൂര്‍:സാമാജികര്‍ക്കെതിരെ കേസില്ല