പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആണവകരാര്‍: വോട്ടെടുപ്പില്ല
FILEFILE
ഇന്തോ അമേരിക്കന്‍ ആണവകരാര്‍ പാര്‍ലമെന്‍റില്‍ വോട്ടിനിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കര്‍ തള്ളി. ഒരു വിദേശരാജ്യവുമായി ഒപ്പിട്ട കരാര്‍ നടപ്പാക്കുന്നതിന് പാര്‍ലമെനന്‍റില്‍ വോട്ട് ചെയ്യേണ്ട് ആവശ്യമില്ലെന്ന് ചാറ്റര്‍ജി വ്യക്തമാക്കി.

സിവില്‍ ആണവകരാര്‍ പോലെയുള്ള ഏതിരു കരാറിലും ഒപ്പുവയ്ക്കുന്നതിന് സര്‍ക്കാരിന് പരമാധികാരവും നിയന്ത്രണാതീതമായ അവകാശവുമുണ്ടെന്നും അതിന് പാര്‍ലമെന്‍റിന്‍റെ അനുമതി ആവശ്യമില്ലെന്നും ചാറ്റര്‍ജി പറഞ്ഞു. ചട്ടം 184 വകുപ്പിനു കീഴില്‍ ഏതെങ്കിലും കരാര്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനി, ബിജെപി അംഗം സന്തോഷ് ഗംഗ്‌വാര്‍, എസ് പി അംഗം രാം ഗോപാല്‍ യാദവ് എന്നിവര്‍ പ്രത്യേകം നോട്ടീസുകള്‍ നല്‍കിയിരുന്നു. ഇനി കരാര്‍ പുനപരിശോധിക്കുന്നത് കരാറിനെ പൂര്‍ണ്ണമായും നിരാകരിക്കുക തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരുകള്‍ക്ക് അതിന്‍റെ പരമാധികാരത്തോടെ പാര്‍ലമെന്‍റിന്‍റെ ഇടപെടലില്ലാതെ തന്നെ വിദേശരാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കാനും നടപ്പാക്കാനും അധികാരം ഭരണഘടന നല്‍കുന്നുണ്ട്. ശരിയായ സമയത്ത് മറിച്ചൊരു നിയമമുണ്ടാക്കാന്‍ ആരും ശ്രമിച്ചിട്ടില്ല.

തിങ്കളാഴ്ച വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കി. എന്നാല്‍ വോട്ടെടുപ്പോ അഭിപ്രായ സമന്വയമുണ്ടാക്കളോ സാദ്ധ്യമല്ല. ഇത്തര്‍ം കരാറുകള്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന വാദം, ചാറ്റര്‍ജി തള്ളി. ചട്ടം 184ന്‍ കീഴീല്‍ ഏതെങ്കിലും ഒരുനിയമം ചര്‍ച്ച ചെയ്യുന്നത് ഉണ്ടായിട്ടില്ലെന്ന് ചാറ്റര്‍ജി പറഞ്ഞു.
കൂടുതല്‍
ശങ്കരരാമന്‍ കൊലക്കേസ്:വാദംസെപ്‌റ്റംബര്‍21ന്
സര്‍ക്കാരിനെ മറിച്ചിടില്ല: ബസു
ധ്രുവ് പരീക്ഷണപ്പറക്കലിന് ഒരുങ്ങുന്നു
വിവാഹം തുടരാം:കാരാട്ട്
ബീഹാറില്‍ പ്രളയക്കെടുതി തുടരുന്നു
അധികസൈന്യത്തെ വിന്യസിപ്പിക്കും