ആഴ്ചകളായി പ്രളയക്കെടുതി തുടരുന്ന ബീഹാറില്‍ മഴക്കെടുതികളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 292 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തു നിന്ന് അഞ്ചുമരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ കണക്കുപ്രകാരം സമസ്തിപൂരില്‍ നിന്ന് 55, കിഴക്കന്‍ ചമ്പാരനില്‍ നിന്ന് 53, ദര്‍ഭാംഗയില്‍ നിന്ന് 51, മുസാഫ്ഫര്‍പൂരില്‍ നിന്ന് 35, ഖഗാരിയയില്‍ നിന്ന് 19, സിതാമര്‍ഹിയില്‍ നിന്ന് 19, ബെഗുസരായിയില്‍ നിന്ന് 13 മരണം വീതമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
1.5 കോടി ജനങ്ങള്‍ പ്രളയക്കെടുതികള്‍ മൂലം ബുദ്ധിമുട്ടിലാണ്. 11.63 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചിട്ടുണ്ട്. 271 കോടിയുടെ നഷ്ടമാണ് ഇതുമൂലം സംസ്ഥാനത്തിന് ഉണ്ടാകുക. 1,59,541 വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
|