സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണവ കരാറിനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതിനെ ഇടതുപക്ഷം അഭിനന്ദിച്ചു.
ആണവ സഹകരണ കരാറിനെ കുറിച്ച് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യാനിരിക്കെ സിംഗ് ഇതെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതിലൂടെ സഭയുടെ അന്തസ്സ് ഉയര്‍ത്തി കാട്ടുകയാണ് ചെയ്തത് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി പറഞ്ഞു.
സ്വാതന്ത്ര്യ ദിന സന്ദേശത്തിലൂടെ ആണവ കരാറിന് പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കാതിരുന്നത് സ്വാഗതാര്‍ഹമാണെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.
ആണവ സഹകരണ കരാര്‍ നടപ്പിലാക്കാനുള്ള 123 ഉടമ്പടിയില്‍ പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം ഇടതുപക്ഷവും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കരാറില്‍ പിന്നോട്ട് പോവില്ല എന്നും വേണമെങ്കില്‍ ഇടത് പക്ഷത്തിന് ഇക്കാര്യത്തെ ചൊല്ലി പിന്തുണ പിന്‍വലിക്കാമെന്നും സിംഗ് പറഞ്ഞിരുന്നു.
|