പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
തീ കെടുത്താന്‍ ശ്രമം തുടരുന്നു
ജമ്മു കാശ്‌മീരിലെ കരസേനയുടെ ആയുധ ഡിപ്പോയിലെ തീ അണയ്ക്കാനുള്ള ശ്രമം ഞായറാഴ്ച്ചയും തുടരുന്നു. എന്നാല്‍, ശനിയാഴ്ചത്തെ പൊട്ടിത്തെറിയുടെ തീവ്രത ഇപ്പോഴില്ല.

ആയുധ ഡിപ്പോ പൊട്ടിത്തെറിച്ച് രണ്ട് ജവാന്‍‌മാര്‍ മരിക്കുകയും 41 പേക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 23 പേര്‍ സൈനികരാണ്.

അനന്ത് നാഗ് ജില്ലയിലെ ആയുധപ്പുരയ്ക്ക് ശനിയാഴ്ച്ച രാവിലെ ഒമ്പത് പതിനഞ്ചോടെയാണ് തീ പിടിച്ചത്. സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമങ്ങളോ തീവ്രവാദി ബന്ധമോ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.

സ്‌ഫോടനത്തിന്‍റെ ശബ്‌ദം 12 കിലോ മീറ്റര്‍ ദൂരെ വരെ കേള്‍ക്കാമായിരുന്നു. ആയുധങ്ങള്‍ ശേഖരിച്ചു വച്ചിരുന്ന മുറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും നശിച്ചു. സംഭവത്തെത്തുടര്‍ന്ന് അനന്ത് നാഗില്‍ സൈന്യം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍
ആസാം: പ്രധാനമന്ത്രി അപലപിച്ചു
ആസാം: 4 പേരെ വധിച്ചു
തസ്‌ലീമക്കെതിരെകേസ്
സുരക്ഷാസമിതി: ആഫ്രിക്ക പ്രധാനം
സര്‍ക്കാരിന് ഭീഷണിയില്ല: സോണിയ
അന്‍സാരി അധികാരമേറ്റു