പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അന്‍സാരി അധികാരമേറ്റു
mohammed ansari
FILEFILE
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്ര പതിയായി മൊഹമ്മദ് ഹനീഫ് അന്‍സാരി (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായിട്ടാണ് അന്‍സാരി സ്ഥാനമേറ്റത്. രാഷ്ട്രപതി ഭവനില്‍ ശനിയാഴ്ച വൈകിട്ട് 5.45ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പട്ടേല്‍ അന്‍സാരിക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അന്‍സാരിക്ക് 455 വോട്ടുകള്‍ ലഭിച്ചു. എന്‍ ഡി എയുടെ എതിര്‍ സ്ഥാനാര്‍ത്ഥി നജ്മ ഹെപ്തുള്ളയ്ക്ക് 222 വോട്ടുകളും മൂന്നാം മുന്നണിയുടെ റഷീദ് മസൂദിന് 75 വോട്ടുകളുമാണ് ലഭിച്ചത്.

1961 ലെ ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറായ അന്‍സാരിക്ക് നയതന്ത്ര മേഖലയില്‍ മികച്ച അനുഭവ സമ്പത്താണുള്ളത്. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന അന്‍സാരി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണറായും ജോലി നോക്കിയിട്ടുണ്ട്. യു എ ഇ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളില്‍ അംബാസഡറായി അന്‍സാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1984ല്‍ അന്‍സാരിക്ക് പദ്മശ്രീ ബഹുമതി ലഭിച്ചു. 2000ല്‍ നേരത്തെ വിദ്യാര്‍ത്ഥിയായിരുന്ന അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലെത്തി. 2007 മാര്‍ച്ചില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി.

പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങ്,ലോകസഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി, മറ്റ് പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല്‍
തസ്ലീമയ്ക്ക് വധ ഭീഷണി
ഉള്‍ഫ 13 ബീ‍ഹാറികളെ വധിച്ചു
അയോദ്ധ്യ അക്രമണം:സൂത്രധാരനെ വധിച്ചു
ചേതനയുടെ മരണം: സി.ബി.ഐ അന്വേഷിക്കും
പിന്തുണ പ്രശ്നമല്ല: സിംഗ്
ആണവ കരാര്‍:ചര്‍ച്ച 14,16 തിയതികളില്‍