ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്ത മൊഹമ്മദ് ഹനീഫ് അന്‍സാരി (70) ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
1961 ലെ ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറായ അന്‍സാരിക്ക് നയതന്ത്ര മേഖലയില്‍ മികച്ച അനുഭവ സമ്പത്താണുള്ളത്. യു എ ഇ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളില്‍ അംബാസഡറായി അന്‍സാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന അന്‍സാരി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണറായും ജോലി നോക്കിയിട്ടുണ്ട്.
1984ല്‍ അന്‍സാരിക്ക് പദ്മശ്രീ ബഹുമതി ലഭിച്ചു. 2000ല്‍ നേരത്തെ വിദ്യാര്‍ത്ഥിയായിരുന്ന അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലെത്തി.
2007 മാര്‍ച്ചില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അന്‍സാരിക്ക് 455 വോട്ടുകള്‍ ലഭിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി നജ്മ ഹെപ്തുള്ളയ്ക്ക് 222 വോട്ടുകളും മൂന്നാം മുന്നണിയുടെ റഷീദ് മസൂദിന് 75 വോട്ടുകളുമാണ് ലഭിച്ചത്.
|