പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യ 4 എം‌ബസികള്‍ തുറക്കും
ഇന്ത്യ നാലു രാജ്യങ്ങളില്‍ എംബസികള്‍ തുറക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂണിയന്‍ കാബിനറ്റിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

മാലി, ഐസ്‌ലാന്‍റ്, ഗ്വോട്ടിമാല, നൈജര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ എംബസികള്‍ ആരംഭിക്കുക. ഇന്ത്യയുടെ രാഷ്‌ട്രീയ സാമ്പത്തിക വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് ഈ നീക്കം സഹായിക്കുമെന്ന്.വാര്‍ത്ത വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പി.ആര്‍. ദാസ്‌മുഷി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും ഈ എംബസികള്‍ ആരംഭിക്കുക.

ഇവിടേക്കുള്ള നാല് അംബാസഡര്‍മാരുടെ നിയമനത്തിന് കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ചൈനയിലേക്ക് ഒരു കോണ്‍സുലേറ്റ് ജനറലിനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
കൂടുതല്‍
എം‌എല്‍‌എയുടെ വീടിനു നേരെ ആക്രമണം
ഹനീഫ്: നടപടി സംശയാസ്പദം
തസ്ലീമയ്ക്കെതിരെ ആക്രമണം
വേര്‍തിരിവ് കാണിക്കില്ല: കോടതി
മഴ: ഇന്ത്യ പരാജയപ്പെട്ടു
അസ്സമില്‍ എട്ട് പേരെ വധിച്ചു