പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഷഹാബിന് വോട്ട് ചെയ്യാം
വിവാദ നായകനായ ആര്‍ ജെ ഡി എംപി ഷഹാബുദ്ദീന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് സുപ്രീം കോടതി. ഇപ്പോള്‍ ബിഹാറിലെ സിവാന്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഷഹാബുദ്ദീന്‍.

ഓഗസ്റ്റ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആവശ്യമുള്ള പൊലീസ് സംരക്ഷണത്തോടെ ഷഹാബുദ്ദീന് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജസ്റ്റിസ് ബി എന്‍ അഗര്‍വാള്‍ ബുധനാഴ്ച ബിഹാര്‍ ഡി ജി പിക്കും സിവാന്‍ പൊലീസ് സൂപ്രണ്ടിനും നിര്‍ദ്ദേശം നല്‍കി.

ഷഹാബുദ്ദീനെ വോട്ടുരേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ഉടന്‍ ജയിലിലേക്ക് അയയ്ക്കാനാണ് നിര്‍ദ്ദേശം.

ഡല്‍ഹിയിലേക്കുള്ള യാത്രാ ചെലവിനും ഷഹാബുദ്ദീന്‍ അര്‍ഹനാണെന്ന് കോടതി പറഞ്ഞു. ഷഹാബുദ്ദീന്‍റെ ജാമ്യാപേക്ഷ പട്ന കോടതി ബുധനാഴ്ച തള്ളിയിരുന്നു.
കൂടുതല്‍
കരാറില്‍ ചര്‍ച്ചയ്ക്കില്ല: സിംഗ്
123 കരാര്‍ തടസ്സം: മിശ്ര
ശ്യാം ബനഗലിന് ഫാല്‍ക്കേ
തപസ്വിനി എക്സ്പ്രസ്സ് പാളം തെറ്റി
ഷഹാബുദ്ദീന്‍: ജാമ്യം തള്ളി
ദത്ത്: ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും