പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉര്‍വ്വശി സഹനടി,ബച്ചനും സരികക്കും അവാര്‍ഡ്
ദൈവനാമത്തില്‍ നര്‍ഗീസ്ദത്ത്‌ പുരസ്കാരം നേടി
Urvasi National best suppoting actress
FILEFILE
ന്യൂഡല്‍ഹി: ഒടുവില്‍ 2005ലെ ദേശീയ സിനിമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂറി അംഗംങ്ങള്‍ക്കിടയിലെ തര്‍ക്കം നിയമയുദ്ധത്തിലേക്ക്‌ നീണ്ടതിനാല്‍ പുരസ്കാര പ്രഖ്യാപനം നീണ്ടു പോവുകയായിരുന്നു.

മികച്ച സഹനടിയായി അച്ചുവിന്‍റെ അമ്മയിലൂടെ ഉര്‍വ്വശി തെരഞ്ഞെടുക്കപ്പെട്ടു.അമിതാബ് ബച്ചനാണ് മികച്ച നടന്‍. കമലഹാസന്‍റെ മുന്‍ ഭാര്യ സരികയാണ് മികച്ച നടി. ബുദ്ധദേവ് ദാസ്ഗുപ്ത ഗുപ്ത സംവിധാനം ചെയ്ത ‘കാല്‍ പുരുഷ് ആണ് മികച്ച ചിത്രം.

ഗുജറാത്ത് കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പര്‍സാനിയ സാക്ഷാത്കരിച്ച രാഹുല്‍ ഡൊലാക്കി മികച്ച സംവിധായകനായി. ഇഖ്ബാലിലെ അഭിനയത്തിന് നസിറുദ്ദീന്‍ ഷായെ മികച്ച സഹനടനായി തിരഞ്ഞെടുത്തു.

ശൃംഗാരം എന്ന തമിഴ് ചിത്രത്തിലൂടെ പ്രമുഖ കണ്ണാടക സംഗീതകാരനും വയലിനിസ്റ്റുമായ ലാല്‍ഗുഡി ജയരാമന്‍ ഇന്ത്യയിലെ മികച്ച സംഗീത സംവിധായകനായി,

മേ നെ ഗാന്ധീ കോ നഹീ മാരായിലെ അഭിനയത്തിന്‍ അനുപം ഖേര്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡ് നേടി
മലയാളിയും വിധുബാലയുടെ സഹോദരനുമായ മധു അമ്പാട്ടാണ് മികച്ച ഛായാഗ്രാഹകന്‍- ചിത്രം ശൃംഗാരം

ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ്ദത്ത്‌ പുരസ്കാരം ജയരാജിന്‍റെ ദൈവനാമത്തില്‍ എന്ന ചിത്രത്തിന്‌ ലഭിച്ചു. മലയാളത്തിന്‌ പ്രധാനപ്പെട്ട മറ്റ്‌ പുരസ്കാരങ്ങള്‍ ഒന്നും ലഭിച്ചില്ല.
Daivanamthil of Jayaraj
FILEFILE


മലയാളത്തില്‍ നിന്നുള്ള മികച്ച ചിത്രമായി ബ്ലസിയുടെ തന്മാത്ര തെരഞ്ഞെടുക്കപ്പെട്ടു. ടി വി ചന്ദ്രന്‍റെ ആടുംകൂത്ത്‌ മികച്ച തമിഴ്‌ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടനുള്ള പുരസ്കാരം തന്മാത്രയിലൂടെ മോഹന്‍ലാലിന്‌ ലഭിക്കുമെന്ന്‌ നേരത്തെ പ്രചാരണമുണ്ടായിരുന്നെങ്കിലും ബ്ലാക്കിലെ പ്രകടനത്തിന്‌ അമിതാഭ്‌ ബച്ചനാണ്‌ പുരസ്കാരം ലഭിച്ചത്‌.

പര്‍സാനിയ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സരിക മികച്ച നടിയായി.ബുദ്ധദേവ്ദാസ്‌ ഗുപ്തയുട ബംഗാളി ചിത്രം കാല്‍പുരുഷ്‌ ആണ്‌ മികച്ച ചിത്രം.മികച്ച ജനപ്രിയ ചിത്രമായി രംഗ്‌ ദേ ബസന്തി തെരഞ്ഞെടുക്കപ്പെട്ടു.

പര്‍ണീതയിലൂടെ പ്രദീപ് സര്‍ക്കാര്‍ മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം നേടി. നഗേഷ്‌ മുകുനൂറിന്റെ ഇഖ്ബാല്‍ ആണ്‌ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം.തമിഴിലെ തവമായ് തവമിരുന്തേന്‍ ആണ് സാമൂഹിക പ്രശ്നം കൈകാര്യം ചെയ്ത മികച്ച ചിത്രം
a scene from thanmathra
FILEFILE

മികച്ച സംവിധായകനായി പര്‍സാനിയയിലൂടെ രാഹുല്‍ ധോലാക്കിയയും ഗായകനായി നരേഷ്‌ അയ്യരും(രംഗ്‌ ദേ ബസന്തി), ഗായികയായി ശ്രേയ ഘോഷാലും (പഹേലി) തെരഞ്ഞെടുക്കപ്പെട്ടു.

മോഹന്‍ലാലിന്‌ മികച്ച നടനുള്ള പുരസ്കാരം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നതായി തന്മാത്രയുടെ സംവിധായകന്‍ പുരസ്കാരത്തോട്‌ പ്രതികരിച്ചു.
1| 2
കൂടുതല്‍
‘ആണവകരാര്‍ പരമാധികാരത്തിന് എതിര്’
ഇന്ത്യയെ അറിയാന്‍ ഓട്ടോയില്‍!
അമര്‍നാഥ് യാത്ര വീണ്ടും റദ്ദാക്കി
സഞ്ജയ് ദത്ത് അപ്പീല്‍ നല്‍കി
ഇടതുകക്ഷികളുടെനിര്‍ണ്ണായകയോഗംചൊവ്വാഴ്ച
ഇടത്-സോണിയ ചര്‍ച്ചയ്ക്ക്