പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘ആണവകരാര്‍ പരമാധികാരത്തിന് എതിര്’
ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ ഇന്ത്യയുടെ പരമാധികാരത്തിന് എതിരാണെന്ന് എ‌ഐ‌എ‌ഡി‌എം‌കെ അദ്ധ്യക്ഷ ജയലളിത പറഞ്ഞു. കരാര്‍ പരിശോധിക്കാന്‍ പാര്‍ലമെന്‍റ് അംഗങ്ങളും ശാസ്ത്രഞ്ജരും ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കണമെന്ന് ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാത്രമേ കരാര്‍ സംബന്ധിച്ച കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാവു എന്നും ജയലളിത ആവശ്യപ്പെട്ടു. മറ്റൊരു രാജ്യവുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് ഇരു സഭകളിലെയും എം പിമാരുടെ മൂന്നില്‍ രണ്ടു ഭാഗത്തിന്‍റെ പിന്തുണ തേടേണ്ടതുണ്ട്- ജയലളിത പറഞ്ഞു.

ഇതു സംബന്ധിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്ക് അവസരം നല്‍കണമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം, ആണവോര്‍ജ്ജ ഉത്പാദനം, ആണവോര്‍ജ്ജ നിലയങ്ങള്‍, ആണവ അവശിഷ്ടങ്ങളുടെ നിര്‍മ്മാര്‍ജ്ജനം എന്നിവ സംബന്ധിച്ച് ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന ചില ഭാഗങ്ങള്‍ കരാറിലുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി.
കൂടുതല്‍
ഇന്ത്യയെ അറിയാന്‍ ഓട്ടോയില്‍!
അമര്‍നാഥ് യാത്ര വീണ്ടും റദ്ദാക്കി
സഞ്ജയ് ദത്ത് അപ്പീല്‍ നല്‍കി
ഇടതുകക്ഷികളുടെനിര്‍ണ്ണായകയോഗംചൊവ്വാഴ്ച
ഇടത്-സോണിയ ചര്‍ച്ചയ്ക്ക്
ദാവൂദ് പിടിയിലാവാന്‍ സാദ്ധ്യതയില്ല’