ഇന്ത്യയെ അറിയാന്‍ ഓട്ടോറിക്ഷയില്‍ ഒരു റാലി. ഈ ഓട്ടോ റാലി പിന്നിടുന്നത് 1,900 കിലോമീറ്റര്‍. ചെന്നൈയില്‍ നിന്ന് മുംബൈ വരെ!
ചെന്നൈയില്‍ നിന്നാണ് റാലിതുടങ്ങിയത്. ഓട്ടോറിക്ഷ റാലിയാണ് താനും. പക്ഷേ ഒറ്റ ഇന്ത്യക്കാരും ഇതില്‍ പങ്കാളികളല്ല എന്നതാണ് വാസ്തവം!
ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ റാലി ഓഗസ്റ്റ് 17 ന് മുംബൈയില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് നടത്തിയ റാലി വന്‍ വിജയമായതിനെ തുടര്‍ന്നാണ് സംഘാടകനായ അരവിന്ദ് കുമാര്‍ ഇത്തവണ റാലിയുടെ ദൂര പരിധി കൂട്ടിയത്.
ചെളിയും വെള്ളവും നിറഞ്ഞ റോഡുകള്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വെല്ലു വിളിയാവും. ഡ്രൈവറുടെ മനസാന്നിധ്യം മാത്രമായിരിക്കും തുണയാവുന്നത്. എന്നിരിക്കിലും, ഓട്ടോയുടെ ചെറുജാലകത്തിലൂടെ ഇന്ത്യയെ അറിയുക ഒരു പുതുമയല്ലേ? അരവിന്ദ് ചോദിക്കുന്നു.
|