പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇന്ത്യ-അമേരിക്ക ആണവകരാര്‍ സുപ്രധാന ചര്‍ച്ചാ വിഷയമാകും.ആഗസ്ത് 10ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ വിലക്കയറ്റവും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി ഉന്നയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇന്ത്യ-അമേരിക്ക ആണവകരാര്‍ സംബന്ധിച്ച് പ്രതിപക്ഷത്തിനും ഇടതുപക്ഷത്തിനുമുള്ള സംശയങ്ങള്‍ തീര്‍ക്കുക എന്നതായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വെല്ലുവിളി. കരാര്‍ ഒപ്പുവെക്കുന്നതിനു മുമ്പ് സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു.സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതുപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടും നിര്‍ണായകമായിരിക്കും.
ഭരണകക്ഷിയിലുള്ള കോണ്‍ഗ്രസിനേയും സി പി എമ്മിനേയും ആന്ധ്രയിലെ വെടിവയ്പ്പ് പ്രശ്നം ഉന്നയിച്ച് ബുദ്ധിമുട്ടിക്കാനായിരിക്കും തെലുങ്ക് ദേശം പാര്‍ട്ടിയടക്കമുളള മൂന്നാം മുന്നണി പാര്‍ട്ടികളുടെ ശ്രമം.
രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ വിജയം യു പി എക്ക് മുന്‍തൂക്കം നല്‍കുമെന്നത് ഉറപ്പാണ്..
|