കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ വിധി പ്രസ്താവം മാറ്റി വെച്ച അഞ്ചു പേരും കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച പറഞ്ഞു. എന്നാല്‍, ഗൂഡാലോചന കുറ്റം പോലുള്ള ഗുരുതരമായ കുറ്റം ഇവര്‍ ചെയ്യാത്തതിനാല്‍ ഇവര്‍ക്ക് ജാമ്യ അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.
സ്ഫോടന പരമ്പരക്കേസില്‍ ഓഗസ്റ്റ് ഒന്നിന് കുറ്റക്കാരെ പ്രഖ്യാപിച്ച പ്രത്യേക കോടതി തിങ്കളാഴ്ച കുറ്റാരോപിതര്‍ ചെയ്തു എന്ന് തെളിയിക്കപ്പെട്ട കുറ്റങ്ങള്‍ വെളിപ്പെടുത്തും.
സ്ഫോടനകേസില്‍ ഒന്നാമത്തെ കുറ്റമായ ക്രിമിനല്‍ ഗൂഡാലോചന തെളിയിക്കപ്പെടാത്ത 80 പ്രതികള്‍ സമര്‍പ്പിക്കുന്ന ജാമ്യഹര്‍ജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും. കുറ്റങ്ങള്‍ എന്തെന്ന് കോടതി പ്രഖ്യാപിക്കുന്ന വേളയില്‍ കുറ്റവാളിക്ക് കോടതിയില്‍ സംസാരിക്കാന്‍ അനുമതി നല്‍കും. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് അപേക്ഷയായിരിക്കും കുറ്റവാളികള്‍ കോടതിയില്‍ സമര്‍പ്പിക്കുക.
കോടതി നടപടികളുടെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂര്‍ നഗരത്തില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
|