പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സഞ്ജയിനെ ന്യായീകരിക്കരുത്’
ബോളിവുഡ് താരം സഞ്ജയ് ദത്തിന് ആയുധനിയമത്തില്‍ കീഴില്‍ ആറുവര്‍ഷം കഠിനതടവ് വിധിച്ച ടാഡാ കോടതിയുടെ വിധിയെ പ്രശസ്ത നിയമവിദഗ്ധന്‍ സോളി ജെ സൊറാബ്ജി ന്യായീകരിക്കുന്നു.

അഞ്ചുവര്‍ഷത്തില്‍ കുറഞ്ഞൊരു ശിക്ഷ ദത്തിന് നല്‍കുന്നത് നിയമവിരുദ്ധമാകും എന്നാണ് സൊറാബ്ജി പറയുന്നത്. “സഞ്ജയ് വളരെ പ്രശസ്തനാണ്. അദ്ദേഹത്തിന്‍റെ സഹോദരി പ്രിയ ഒരു പാര്‍ലമെന്‍റ് അംഗമാണ്. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും കപില്‍ സിബലും സഞ്ജയിനു വേണ്ടി സംസാരിക്കുന്നു. എന്നാല്‍ പ്രശസ്തര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇതെന്ന് പൊതുജനങ്ങള്‍ക്ക് തോന്നിക്കൂടാ. സൊറാബ്ജി പറഞ്ഞു.

ക്യാബിനറ്റ് മന്ത്രിയായ പ്രിജരജ്ഞന്‍ ദാസ് മുന്‍ഷി നീതിന്യായ വ്യവസ്ഥയിലെ ശരിയെപ്പറ്റി ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “സഞ്ജയ് കൈവശം വച്ചിരുന്നത് ഒരു കളിത്തോക്കോ എയര്‍ഗണ്ണോ ആയിരുന്നില്ല. അത് ഗൌരവതരമായ ഒരു കുറ്റമാണ്.” സൊറാബ്ജി പറഞ്ഞു. ജയിലില്‍ കഴിയുന്ന മറ്റാരോടും ഇല്ലാത്ത എന്തെങ്കിലും അനുഭാവം സഞ്ജയിനോട് ഉണ്ടാകുന്നത് ശരിയല്ല.

സഞ്ജയിന്‍റെ ശിക്ഷ ആറുവര്‍ഷത്തില്‍ കുറയക്കാന്‍ കഴിയുമായിരുന്നില്ല എന്നും ജഡ്ജി അത്തരത്തില്‍ ചെയ്തിരുന്നെങ്കില്‍ അതൊരു കുറ്റകൃത്യമാകുമായിരുന്നു എന്നും സൊറാബ്ജി പറയുന്നു.
കൂടുതല്‍
ദലിതുകളുടെ പ്രവേശനം: അമ്പലം അടച്ചു
ഇന്ത്യയ്ക്ക് ഹൈ-ടെക് ഭീഷണി
തിഹാറില്‍ പ്രത്യേക സെല്‍
ബീഹാര്‍ വെടിവെപ്പ്: അന്വേഷണത്തിന് ഉത്തരവിട്ടു
ആര്‍ട്ടിക്ക് സംഘം യാത്ര തിരിച്ചു
ആസാമില്‍ സ്‌ഫോടനം:ഏഴു പേര്‍ക്ക് പരിക്ക്