പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി തുടരുന്നു
ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി തുടരുന്നു. 19 ദശലക്ഷം ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതു വരെ 186 ആളുകള്‍ പ്രളയക്കെടുതികള്‍ മൂലം മരിച്ചു

ബീഹാറിലെ 18 ജില്ലകളിലെ 77 ആളുകള്‍ പ്രളയക്കെടുതി മൂലം മരിച്ചിട്ടുണ്ട്. ബീഹാറിലെ സാംസ്തിപ്പൂരില്‍ രണ്ട് ബോട്ടുകള്‍ മുങ്ങി ശനിയാഴ്ച 19 ആളുകള്‍ മരിച്ചു.

പ്രളയക്കെടുതി നേരിടുന്ന ഉത്തര്‍പ്രദേശില്‍ സൈന്യം നടത്തുന്ന രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 500 ഗ്രാമങ്ങളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രളയക്കെടുതിയില്‍ ഇതു വരെ 52 ആളുകള്‍ മരിച്ചിട്ടുണ്ട്.

പ്രളയം മുംബൈയിലെ സാധാരണ ജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. ദക്ഷിണേഷ്യന്‍ മണ്‍സൂണുണ്ടാക്കിയ കെടുതികള്‍ മൂലം 2006 ല്‍ ഇന്ത്യയില്‍ 1000 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
കൂടുതല്‍
‘ബ്രാന്‍ഡ് മുന്നാഭായ്’ഇനിയില്ല’
ദത്തിന്‍റെ മോചനം:പ്രിയ സുപ്രീംകോടതിയിലേക്ക്
സഞ്ജയിന് വൈദ്യപരിശോധന
മൌനത്തില്‍ കഫീലിന്‍റെ കുടുംബം
ചിറാപ്പുഞ്ചി ഇനി സോഹ്‌റ
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി 2015 ല്‍