പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോയമ്പത്തൂര്‍സ്‌ഫോടനം:84പേര്‍ജാമ്യഅപേക്ഷനല്‍കി
1998 കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിലെ 84 പ്രതികള്‍ ജാമ്യ അപേക്ഷ നല്‍കി. ഇവര്‍ ഗുരുതരമായ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ജാമ്യ അപേക്ഷ ആഗസ്റ്റ് 6 ന് പരിഗണിക്കും.

166 പ്രതികളില്‍ 69 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരാണ് കണ്ടെത്തിയവരില്‍ അല്‍ ഉമ്മ സ്ഥാപകന്‍ എസ്.എ.ബാഷയുമുണ്ട്. ക്രിമിനല്‍ ഗൂഡാലോചന,സമുദായ സ്പര്‍ദ്ധ ഉണ്ടാക്കല്‍, കൊലപാതകം, കൊലപാതക ശ്രമം എന്നീ കേസുകളിലാണ് ബാഷ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

ഗുരുതരമായ തെറ്റുകള്‍ ചെയ്തിട്ടില്ലായെന്ന് കോടതി കണ്ടെത്തിയ 84 പേരോട് ജാമ്യ അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

പി.ഡി.പി ചെയര്‍മാനായ അബ്‌ദുള്‍ നാസര്‍ മദനിയുള്‍പ്പടെയുള്ള എട്ടു പേരെ കോടതി വെറുതെ വിട്ടിരുന്നു. ആഗസ്റ്റ് ആറിന് ഈ കേസിലെ കുറ്റകാര്‍ക്ക് കോടതി ശിക്ഷ വിധിക്കും.
കൂടുതല്‍
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി 2015 ല്‍
ദത്ത്: ജാമ്യത്തിന് പ്രയാസമെന്ന് സൂചന
കടുവ സംരക്ഷണത്തിന് പ്രധാനമന്ത്രി
ബീഹാറില്‍ വെടി വയ്പ്: ഒരാള്‍ മരിച്ചു
ജസ്സീക്ക: പൊലീസിന് ആശ്വാസം
സഞ്ജയ് ഇനി ഗാന്ധി മാര്‍ഗ്ഗത്തില്‍