പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സഞ്ജയ് ദത്ത് യേരാവാഡയിലേക്ക്
PTIPTI
ബോളിവുഡ് താരം സഞ്ജയ് ദത്തിനെ പൂനെയിലെ യേരാവാഡ ജയിലിലേക്ക് മാറ്റാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചു.

ദത്ത് ഇപ്പോള്‍ കഴിയുന്ന ആര്‍തര്‍ റോഡ് ജയിലില്‍ അന്തേവാസികളുടെ എണ്ണം അധികമായതാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന ആദ്യ കാരണം. കൂടാതെ, സാധാരണയായി ഇവിടെ വിചാരണ പൂര്‍ത്തിയാവാത്ത കുറ്റവാളികളെയാണ് പാര്‍പ്പിക്കുന്നത് എന്നതും കാരണമാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും സുരക്ഷിതമായ യേരേവാഡ ജയിലില്‍ ജീവപര്യന്തം തടവുകാരെയാണ് സാധാരാണ പാര്‍പ്പിക്കാറ്. എന്നാല്‍, ഇവിടെ സജ്ഞയ് ദത്തിന് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നത് അധികൃതരെ ഈ വഴിക്ക് ചിന്തിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുംബൈ സ്ഫോടന സമയത്ത് അധോലോകവുമായി ബന്ധമുള്ളവരില്‍ നിന്ന് ആയുധം വാങ്ങി സൂക്ഷിച്ചതിനാണ് മുംബൈ ടാഡ കോടതി ദത്തിന് ആറ് വര്‍ഷം കഠിന തടവ് വിധിച്ചത്. 1994-95 കാലഘട്ടത്തില്‍ ഇതേ കുറ്റത്തിന് ദത്ത് 16 മാസവും രണ്ട് ദിവസവും ശിക്ഷ അനുഭവിച്ചു.
കൂടുതല്‍
സഞ്ജയിനെ മാറ്റാന്‍ ശുപാര്‍ശ
കാമത്ത് സോണിയയെ സന്ദര്‍ശിച്ചു
ജമ്മു: സൈനികന്‍ മരിച്ചനിലയില്‍
ഹനീഫ്: ഭീകര ബന്ധത്തിനു തെളിവില്ല
പ്രളയം: ബീഹാറില്‍ സ്ഥിതിഗതികള്‍ രൂക്ഷം
ഗോവ:രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കി